ചെങ്ങന്നൂർ: ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്ററിലെ ചെങ്ങന്നൂർ പ്രാദേശിക സഭയുടെ വാർഷിക കൺവൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ഡിസംബർ 5 മുതൽ 8 വരെ പുത്തൻവീട്ടിൽപടി പഴവന ഗ്രൗണ്ടിൽ നടക്കും. സഭയിലെ വിവിധ ശുശ്രൂഷകർ പ്രസംഗിക്കും. മിഷൻ പ്രവർത്തകർ കൺവെൻഷൻ ഗാനങ്ങൾ ആലപിക്കും.
ദിവസവും രാവിലെ ഏഴിന് ബൈബിൾ ക്ലാസ്, ഒമ്പതരക്ക് പൊതുയോഗം മൂന്നിനും രാത്രി പത്തിനും കാത്തിരിപ്പ് യോഗം, വൈകിട്ട് 5.45 മുതൽ ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം, രോഗശാന്തി പ്രാർഥന എന്നിവ നടക്കും.
ശനിയാഴ്ച രാവിലെ ഒമ്പതിന് തിരുവല്ല സെന്റർ മാസയോഗവും ഉച്ചകഴിഞ്ഞ് മൂന്നിന് യുവജനങ്ങൾക്കായി പ്രത്യേക മീറ്റിംങ്ങും നടക്കും. സമാപന ദിവസമായ ഞായറാഴ്ച്ച രാവിലെ ഒമ്പതിന് തിരുവല്ല സെന്ററിന്റെ കീഴിലുള്ള വെൺമണി, ബുധനൂർ, കോടുകുളഞ്ഞി, പരുമല ,നിരണം, പാണ്ടനാട്, ഓതറ, കുമ്പനാട്, കറ്റോട് എന്നീ സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവെൻഷൻ സമാപിക്കും.
