ലോക രക്തദാതാക്കളുടെ ദിനം
ലോക രക്തദാതാക്കളുടെ ദിനം.എല്ലാ വർഷവും ജൂൺ 14 ന് ലോക രക്തദാതാക്കളുടെ ദിനമായി ആചരിക്കുന്നു. രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കുന്നതിനും ദാതാക്കളെ അവരുടെ സേവനങ്ങൾക്ക് നന്ദി അറിയിക്കുന്നതിനുമായിട്ടാണ് ഇങ്ങനൊരു ദിനം ആചരിക്കുന്നത്. രക്തപ്പകർച്ചയ്ക്കായി സുരക്ഷിതമായ രക്തത്തിന്റെയും രക്ത ഉൽപന്നങ്ങളുടെയും ആവശ്യകതയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയും കൂടാതെ, പണം നൽകാത്ത രക്തദാതാക്കളുടെ സംഭാവനയിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുകയും രക്തദാതാക്കളുടെ സംഘടനകൾ, രക്തദാന കാമ്പെയ്‌നുകളെ സഹായിക്കുന്ന എൻജിഒകൾ, ദേശീയ രക്തപ്പകർച്ച സേവനം എന്നിവയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
