Ultimate magazine theme for WordPress.

പ്രസംഗിച്ചാൽ ജയിലിലടക്കുമെന്ന് ഭീഷണി; പോലീസ് ഉദ്യോഗസ്ഥയുടെ വാദം തെറ്റെന്ന് വകുപ്പ്

ടെക്സാസ് : ടെക്സസിൽ തെരുവ് പ്രസംഗകരെ ഭീഷണിപ്പെടുത്തിയ വനിതാ പോലീസിന്റെ വാദങ്ങൾ തെറ്റാണെന്ന് ഫോർട്ട് വർത്ത് പോലീസ് സ്ഥിരീകരിച്ചു. പ്രൈഡ് ഫെസ്റ്റിനിടെ വിശ്വാസികൾ സംസാരിക്കുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ അറസ്റ്റ് ചെയ്യുമെന്ന് ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തുന്ന വീഡിയോ വൈറലായിരുന്നു.

ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ കേസെടുക്കുമെന്നായിരുന്നു ഉദ്യോഗസ്ഥയുടെ വാദം. എന്നാൽ, ആശയപ്രചാരണം നടത്തിയതിന്റെ പേരിലല്ല, മറിച്ച് ഉച്ചഭാഷിണി ഉപയോഗിച്ച് ശബ്ദമലിനീകരണം ഉണ്ടാക്കിയതിനാണ് സംഘത്തിനെതിരെ നടപടിയെടുത്തതെന്ന് പോലീസ് വകുപ്പ് പിന്നീട് വ്യക്തമാക്കി.

ഉച്ചഭാഷിണി മാറ്റാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെ തുടർന്ന് ഒരാൾക്ക് പിഴ ചുമത്തുകയും ഉപകരണം പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് നഗരസഭയും പോലീസ് വിഭാഗവും അന്വേഷണം നടത്തിയാണ് വ്യക്തത വരുത്തിയത്.

Sharjah city AG

Comments are closed.