നൈജീരിയയിൽ ക്രൈസ്തവ രക്ത സാക്ഷികളായവർ 30 പേർ
അബൂജ:കഴിഞ്ഞ രണ്ട് മാസത്തിനിടെ വടക്കൻ മൊസാംബിക്കിൽ കുറഞ്ഞത് 30 ക്രിസ്ത്യാനികളെ കൊല്ലുകയും നിരവധി പേരെ സ്വദേശത്തു നിന്നും കുടിയിറക്കുകയും ചെയ്തതായി ഇന്റർഡെനോമിനേഷൻ എയ്ഡ് ഏജൻസിയുടെ റിപ്പോർട്ടുകൾ . ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അൽ ഷബാബ് എന്നറിയപ്പെടുന്ന അഹ്‌ലു സുന്ന വാ-ജമ തീവ്രവാദ ഗ്രൂപ്പ് 30 ക്രിസ്ത്യാനികളെ കൊന്നൊടുക്കിയതായും നിരവധിപ്പേരെ പ്രദേശത്തുനിന്നും കുടിയിറക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ട്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ നൈജീരിയയിൽ ക്രിസ്ത്യൻ ജനസംഖ്യ ഭൂരിഭാഗം ഉള്ള പ്രദേശങ്ങളിൽ തീവ്രവാദികൾ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി അടിമകളായി നിലനിർത്തുകയും ആൺകുട്ടികളെ ബാല സൈനികരാക്കാൻ നിർബന്ധിക്കുകയും ചെയ്യുന്ന വാർത്തകൾ പുറത്തുവന്നിരുന്നു. നൈജീരിയയിൽ ഈ വർഷം തീവ്രവാദികളുടെ ആക്രമണത്തിൽ 4000 ക്രൈസ്തവരെ കൊലപ്പെടുത്തുകയും 2300 പേരെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു എന്ന് ഇൻറർനാഷണൽ സൊസൈറ്റി ഫോർ സിവിൾ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
