നമ്മുടെ കണക്കുകൂട്ടലുകൾക്ക് അതീതമാണ് കര്‍ത്താവിന്റെ പ്രവൃത്തികൾ : മാർപാപ്പ
വത്തിക്കാന്‍ : ദൈവം ചെയ്യുന്ന പ്രവൃത്തികൾ നമ്മുടെ കണക്കുകൂട്ടലുകൾക്ക് അതീതമാണെന്നും ദൈവത്തിന്റെ പ്രവർത്തനം എല്ലായ്പ്പോഴും വ്യത്യസ്തമാണെന്നും ഫ്രാന്‍സിസ് പാപ്പ. കഴിഞ്ഞ ഞായറാഴ്ച പ്രാർത്ഥനാ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം . നമ്മുടെ ആവശ്യങ്ങൾക്കും പ്രതീക്ഷകൾക്കും അപ്പുറത്താണ് ദൈവത്തിന്റെ പ്രവര്‍ത്തിയെന്നു പാപ്പ പറഞ്ഞു. ദൈവം എപ്പോഴും നാം സങ്കൽപ്പിക്കുന്നതിനേക്കാൾ വലിയവനാണെന്ന് മനസ്സിലാക്കണം. ദൈവം ചെയ്യുന്ന പ്രവൃത്തികൾ നമ്മുടെ കണക്കുകൂട്ടലുകൾക്ക് അതീതമാണ്; ദൈവത്തിന്റെ പ്രവർത്തനം എല്ലായ്പ്പോഴും വ്യത്യസ്തമാണ്, അത് നമ്മുടെ ആവശ്യങ്ങൾക്കും പ്രതീക്ഷകൾക്കും അപ്പുറത്താണ്; അതിനാൽ നാം അവനെ അന്വേഷിക്കുന്നതും അവൻറെ യഥാർത്ഥ അധരമായി മാറുന്നതും ഒരിക്കലും അവസാനിപ്പിക്കരുത്.
