Ultimate magazine theme for WordPress.

ഐസ്‌ക്രീം ബോളെന്ന് കരുതി കളിക്കാനെടുത്ത ബോംബ് പൊട്ടിത്തെറിച്ചു; കണ്ണൂരില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ ഒന്നര വയസുകാരനടക്കം രണ്ടു കുട്ടികള്‍ക്ക് പരിക്ക്. ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കിട്ടിയ ഐസ്‌ക്രീം ബോള്‍ വീട്ടില്‍ കൊണ്ടുവന്ന് കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇരിട്ടിക്കടുത്ത് പടിക്കച്ചാലില്‍ സഹോദരങ്ങളായ മുഹമ്മദ് അമീന്‍ (5) മുഹമ്മദ് റഹീദ് (ഒന്നര വയസ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുഹമ്മദ് അമീന്റെ പരിക്ക് സാരമുള്ളതാണ്. കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേിലേക്ക് മാറ്റി. രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാക്കിയ ഐസ്‌ക്രീം ബോംബാണിതെന്നാണ് നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ വീടിനകത്ത് വെച്ചാണ് അപകടം നടന്നത്. ഐസ്‌ക്രീം ബോള്‍ കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അമീന്റെ നെഞ്ചിലും കാലിലും ചീളുകള്‍ തറച്ച് പരിക്കുണ്ട്. റഹീദിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരികെ കൊണ്ടുവന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അമീന്റെയും റഹീദിന്റെയും കുടുംബം പടിക്കച്ചാലില്‍ വാടകയ്ക്ക് താമസിക്കുകയാണ്.

Sharjah city AG