വൈദികൻ ഇന്ത്യൻ സൈന്യത്തിൽ കേണൽ കമാൻഡന്റായി നിയമിതനായി
ബാംഗ്ലൂർ : വൈദികനായ ഏബ്രഹാം മാണി വെട്ടിയാങ്കൽ നാഷണൽ കേഡറ്റ് കോർപ്‌സിലെ കേണൽ കമാൻഡന്റായി നിയമിതനായി. ഇന്ത്യയിലെ ഒരു ക്രൈസ്തവ പുരോഹിതനെ ഇന്ത്യൻ ആർമിയുടെ ഓണററി കേണൽ ആയി നിയമിച്ചതായി മാറ്റേഴ്‌സ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി 26 ന് പ്രതിരോധ മന്ത്രാലയം വൈദികനായ അബ്രഹാം മണി വെട്ടിയാങ്കലിനെ ദേശീയ കേഡറ്റ് കോർപ്‌സ് (എൻസിസി) കേണൽ കമാൻഡന്റ് ആയി നിയമിച്ചതായി പ്രഖ്യാപിച്ചു. ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലറായി സേവനമനുഷ്ടിക്കുകയാണ് വൈദികൻ. യൂണിവേഴ്‌സിറ്റിയിൽ എൻസിസി ക്രെഡിറ്റ് കോഴ്‌സായി അവതരിപ്പിച്ചതിനും ഇന്ത്യൻ ഡിഫൻസ് സർവീസിനെ പ്രോത്സാഹിപ്പിച്ചതിനുമാണ് ഫാദർ വെട്ടിയാങ്കലിന് അംഗീകാരം നൽകിയതെന്ന് എൻസിസി ഡയറക്ടർ ജനറൽ ലഫ്. ജനറൽ ഗുർബീർപാൽ സിങ് പറഞ്ഞു. നിരവധി വിദ്യാർത്ഥികൾ സായുധ, അർദ്ധസൈനിക സേനയിൽ ചേർന്നു. ക്രൈസ്റ്റ് യൂണിവേഴ്സിറ്റിക്കാണ് അംഗീകാരമെന്ന് ഫാദർ വെട്ടിയാങ്കൽ മാറ്റേഴ്സ് ഇന്ത്യയോട് പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ, ഞങ്ങളുടെ വിദ്യാർത്ഥികളെ വിദേശത്തേക്ക് പോകാൻ പ്രോത്സാഹിപ്പിക്കുന്നതിനുപകരം അഡ്മിനിസ്ട്രേറ്റീവ് അല്ലെങ്കിൽ പ്രതിരോധ സേവനങ്ങൾക്കായി സജ്ജമാക്കുന്നതിന് ഞങ്ങൾ മുൻഗണന നൽകിയിട്ടുണ്ട്,” വൈദികൻ പറഞ്ഞു.
