Official Website

റവ. റ്റി. ജെ സാമുവേൽ ഏ.ജി മലയാളം ഡിസ്ട്രിറ്റ് സൂപ്രണ്ട്

0 98

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിറ്റ് സൂപ്രണ്ടായി റവ. റ്റി.ജെ സാമുവേൽ തിരഞ്ഞെടുക്കപ്പെട്ടു. മാർച്ച് 22 ന് അടൂർ പറന്തൽ ഗ്രൗണ്ടിൽ നടന്ന മലയാളം ഡിസ്ട്രിക്റ്റ് കൗൺസിലിന്റെ 70 – മത് കോൺഫറൻസിലാണ് തിരെഞ്ഞെടുപ്പ് നടന്നത്.
1990 മുതൽ വിവിധ കാലഘട്ടങ്ങളിൽ ഏ. ജി. മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ട കുളത്തുപ്പുഴ തോപ്പിലയത്ത് ജോൺ സാമുവേൽ എന്ന പാ. ടി. ജെ. സാമുവേലിന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള നിയോഗം ഏ. ജി. യുടെ നേതൃനിരയിലേക്കുള്ള ഒരു മടങ്ങിവരവാണ്. മലയാളം ഡിസ്ട്രിക്റ്റിൽ ഏറ്റവും അധികം കാലം സൂപ്രണ്ട് സ്ഥാനം വഹിച്ചിട്ടുള്ള വ്യക്തിയാണ് പാ. സാമുവേൽ. ഏ. ജി. മലയാളം ഡിസ്ട്രിക്റ്റ് അസിസ്റ്റന്റ് സൂപ്രണ്ടായും, മദ്ധ്യ മേഖലാ ഡയറക്ടറായും പാ. ടി. ജെ. സാമുവേൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള സഭകളിൽ നിന്ന് 1428 പേരാണ് കോൺഫറൻസിൽ പങ്കെടുത്തത്.

Comments
Loading...
%d bloggers like this: