Ultimate magazine theme for WordPress.

മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യയിൽ സന്ദർശനം നടത്തും

അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സുഡാന്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങവേ മാധ്യമങ്ങളോട് സ സംസാരിക്കുകയായിരുന്നു അദ്ദേഹം .ഈ വര്‍ഷം മംഗോളിയ സന്ദര്‍ശിക്കാനും പദ്ധതിയുണ്ട്. മംഗോളിയ സന്ദര്‍ശിക്കുന്ന ആദ്യ പോപ്പായിരിക്കും ഫ്രാന്‍സിസ് മാര്‍പാപ്പ. ദക്ഷിണ സുഡാനില്‍ സ്വാതന്ത്ര്യസമര നേതാവ് ജോണ്‍ ഗരാങ്ങിന്റെ ശവകുടീരം നിലകൊള്ളുന്ന മൈതാനത്ത് ഒരുലക്ഷത്തോളം പേര്‍ പങ്കെടുത്ത കുര്‍ബാനയില്‍ മാര്‍പാപ്പ പ്രസംഗിച്ചു. ഒരാഴ്ചത്തെ കോംഗോ, ദക്ഷിണ സുഡാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മാര്‍പാപ്പ വത്തിക്കാനിലേക്ക് മടങ്ങി. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാര്‍പാപ്പ ഇന്ത്യയില്‍ എത്തുക. 1999ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആണ് അവസാനമായി ഇന്ത്യയില്‍ വന്നത്.കോംഗോ, ദക്ഷിണ സുഡാന്‍ സന്ദര്‍ശനത്തിനു ശേഷം റോമിലേക്കു മടങ്ങവേയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.

Sharjah city AG