Ultimate magazine theme for WordPress.

ജനത്തിന് താൽപ്പര്യമില്ല; രാജിക്ക് ഒരുങ്ങി ജപ്പാൻ പ്രധാനമന്ത്രി

ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ രാജി വയ്ക്കാൻ ഒരുങ്ങുകയാണെന്ന് പ്രഖ്യാപിച്ചു. ഭരണകക്ഷി നേതൃത്വം ഒഴിയുകയാണെന്നും പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനും അറിയിച്ചിട്ടുണ്ട്.

കിഷിദയ്ക്ക് നേരെ അഴിമതി ആരോപണങ്ങളും വിവാദങ്ങളും തുടർച്ചയായി ഉയർന്നുവന്നിരുന്നു.ഇതേ തുടർന്ന് പൊതു ജനങ്ങൾക്കിടയിലുണ്ടായ താൽപ്പര്യക്കുറവാണ് രാജിക്ക് കാരണം

2021ലാണ് കിഷിദ ജപ്പാന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. വിവാദമായ യൂണിഫിക്കേഷൻ ചർച്ചുമായി ഭരണകക്ഷിയായ എൽഡിപിയുടെ ബന്ധം പുറത്തുവന്നതോടെയാണ് സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമായത്

Sharjah city AG

Comments are closed.