Ultimate magazine theme for WordPress.

നൈജീരിയയിൽ ചർച്ച് കോൺഫറൻസിലേക്കുള്ള പോകുന്ന വഴിയിൽ പാസ്റ്റർ കൊല്ലപ്പെട്ടു

നൈജീരിയ : കഡുന സ്റ്റേറ്റിൽ വെച്ച് ചർച്ച് കോൺഫറൻസിന് പോകുന്ന വഴിയിൽ ആയുധധാരികളായ കൊള്ളക്കാർ മനസ്സേ ഇബ്രാഹിം എന്ന പാസ്റ്ററെ വെടിവെച്ചു കൊലപ്പെടുത്തി.ഇവാഞ്ചലിക്കൽ ചർച്ച് വിന്നിംഗ് ഓൾ (ഇസിഡബ്ല്യുഎ) കടുന സെൻട്രൽ ഡിസ്ട്രിക്റ്റ് ചർച്ചിന് കീഴിലാണ് അദ്ദേഹം സേവനം അനുഷ്ഠിച്ചുവന്നിരുന്നത്. സംസ്ഥാനത്ത്‌ ക്രിസ്ത്യാനികൾക്ക് നേരെയുള്ള അക്രമം വർധിച്ചുവരുന്ന സാഹചര്യത്തിൽ ആയിരകണക്കിന് വിശ്വാസികളാണ് സംസ്ഥാനത്തിൽ നിന്ന് പാലായനം ചെയ്യുന്നത്.
“നിരപരാധികളായ ക്രിസ്ത്യാനികളുടെ നിരന്തരമായ കൊലപാതകങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താൻ നൈജീരിയൻ സർക്കാരിന് കഴിയുന്നില്ലെന്നും കടുന സംസ്ഥാനത്ത് കൊള്ളയുടെയും കലാപത്തിൻ്റെയും ഇരകളാകുന്ന ക്രിസ്ത്യാനികൾ മടുത്തു,” എന്ന് പ്രാദേശിക ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ ചെയർമാൻ യഹായ കിംഗ് പറഞ്ഞു.

Sharjah city AG