Ultimate magazine theme for WordPress.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു, മരണനിരക്ക് ഉയർന്നുതന്നെ , 24 മണിക്കൂറിനിടെ 3,403 മരണങ്ങൾ

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ്-19 കേസുകൾ കുറയുന്നു. ഒരുലക്ഷത്തിന് താഴെ കേസുകളാണ് ഇപ്പോൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം മരണസംഖ്യയിൽ കുറവുണ്ടാകുന്നില്ല എന്നത് ആശങ്കയാകുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 91,702 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശദാംശങ്ങളറിയാം.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 91,702 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,92,74,823 ആയി ഉയർന്നിരിക്കുകയാണ്. 11,21,671 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത് 2,77,90,073 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 1,34,580 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 24,60,85,649 ആയി.രാജ്യത്ത് കൊവിഡ് മരണങ്ങൾ ഉയർന്ന നിലയിൽ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,403 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിലും ഉയർന്ന മരണ നിരക്കായിരുന്നു സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 3,63,079 ആയി ഉയർന്നു.

Leave A Reply

Your email address will not be published.