Ultimate magazine theme for WordPress.

സഭയുടെ നവീകരണം പ്രോത്സാഹിപ്പിക്കാനൊരുങ്ങി പുതിയ കർദ്ദിനാൾമാർ

വത്തിക്കാൻ: 16 രാജ്യങ്ങളെ പ്രതിനിധീകരിച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 20 കർദ്ദിനാൾമാരും 90-ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് 226 അംഗങ്ങളുള്ള കോളേജ് ഓഫ് കർദിനാൾമാരുടെ ബോഡി കത്തോലിക്കാ സഭയുടെ സുവിശേഷവൽക്കരണ ദൗത്യത്തിന്റെ നവീകരണം പ്രോത്സാഹിപ്പിക്കാനൊരുങ്ങുന്നു.
ആഗസ്ത് 27-ന് വത്തിക്കാനിൽ പുതിയ കർദ്ദിനാൾമാരെ തെരഞ്ഞെടുക്കുന്ന ചടങ്ങിന് മണിക്കൂറുകൾക്ക് മുമ്പ്, ഫ്രാൻസിസ് മാർപാപ്പ നാമകരണം ചെയ്ത ചില കർദ്ദിനാൾമാർ തങ്ങളുടെ പുതിയ ചുമതല എന്നതിനെക്കുറിച്ച് സംസാരിക്കവെയാണ് ഈ കാര്യം വ്യക്തമാക്കിയത്.
സാർവത്രിക സഭയ്ക്കുള്ളിൽ ഐക്യം കെട്ടിപ്പടുക്കുന്നതിനും സഭയുടെ ആഗോള സ്വഭാവത്തിലേക്ക് ചൂണ്ടിക്കാണിക്കാനും ഉള്ള അവസരം ആണെന്ന് സാൻ ഡീഗോയിലെ യു.എസ് കർദിനാൾ റോബർട്ട് ഡബ്ല്യു പറഞ്ഞു.

Leave A Reply

Your email address will not be published.