Ultimate magazine theme for WordPress.

രാജ്യത്തിന്റെ ശത്രുക്കളെ പൂർണമായും പരാജയപ്പെടുത്തും: ഇസ്രായേൽ കാറ്റ്‌സ്

ടെൽഅവീവ്: ഇസ്രായേലിന്റെ ശത്രുക്കളെ പൂർണമായും പരാജയപ്പെടുത്തുമെന്ന്
രാജ്യത്തിന്റെ പുതിയ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്.
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാറ്റ്സ്. മുമ്പ് ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രിയായിരുന്നു അദ്ദേഹം.

മുമ്പ് പ്രതിരോധ മന്ത്രിയായിരുന്ന യോവ് ഗാലന്റിനെ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു
മന്ത്രിസഭയിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. യോവ് ഗാലന്റിന്റെ നേതൃത്വത്തിൽ സൈനിക ഓപ്പറേഷനുകൾ കൈകാര്യം ചെയ്യുന്നതിലെ അതൃപ്തി ചൂണ്ടിക്കാട്ടിയായിരുന്നു ഈ നീക്കം. ഹമാസുമായുള്ള പോരാട്ടം ആരംഭിച്ചതിന് പിന്നാലെ യോവ് ഗാലന്റിന് നിരവധി വീഴ്ചകൾ ഉണ്ടായതായി നെതന്യാഹു ആരോപിച്ചിരുന്നു. പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും ഇടയിൽ വിശ്വാസം എന്ന ഘടകത്തിന് വലിയ പ്രാധാന്യമുണ്ടെന്നും, അത് നഷ്ടപ്പെടുന്ന ഘട്ടത്തിൽ ഒരുമിച്ച് മുന്നോട്ട പോകുന്നത് അസാധ്യമാണെന്നുമാണ് നെതന്യാഹു യോവ് ഗാലന്റിനെതിരായ പ്രസ്താവനയിൽ ആരോപിച്ചത്.

Sharjah city AG

Comments are closed.