മകൻ്റെ സംസ്കാര ശുശ്രൂഷയ്ക്കിടെ മാതാവ് കുഴഞ്ഞു വീണു മരിച്ചു
തൃശൂർ: മകൻ്റെ സംസ്കാര ശുശ്രൂഷയ്ക്കിടെ മാതാവും കുഴഞ്ഞു വീണു മരിച്ചു. പൂമലയ്ക്കടുത്ത് വട്ടായി ആലിലത്താഴത്ത് പാസ്റ്റർ എ.എച്ച് ജോണിയുടെ ഭാര്യ മറിയക്കുട്ടി (60), മകൻ ബിജു (45) എന്നിവരാണ് അടുത്തടുത്ത ദിവസങ്ങളിൽ നിര്യാതരായത്. ഐപിസി ഇരിങ്ങാലക്കുട സെൻ്ററിൽ ഉൾപ്പെട്ട വട്ടായി സഭാംഗങ്ങളാണ് ഇവർ.
സെപ്.11 ന് ആര്യംപാടത്ത് നടന്ന ഒരു വിവാഹ ശുശ്രൂഷയ്ക്കിടയിലാണ് ബിജു കുഴഞ്ഞു വീണത്.
ഉടനെ തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബിജുവിൻ്റെ സംസ്കാര ശുശ്രൂഷ സെപ്.12 ന് ഞായറാഴ്ച സഭാഹോളിൽ നടക്കുന്നതിനിടയിലാണ് മാതാവ് മറിയക്കുട്ടി കുഴഞ്ഞു വീണത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മറിയകുട്ടിയുടെ സംസ്കാരം സെപ്.13 ന് നടന്നു.
പാസ്റ്റർമാരായ മോൻസി തോമസ്, ഏബ്രഹാം തോമസ്, പി.എസ്.ചാക്കോ, ഷിബു തോമസ്, സജി പോൾ, സണ്ണി പി ജോയി തുടങ്ങിയവർ പ്രസംഗിച്ചു. പാസ്റ്റർ തോമസ് ജോൺ ശുശ്രൂഷകൾക്ക് നേതൃത്വം നല്കി. എം.എൽ.എമാരായ സേവ്യർ ചിറ്റിലപ്പിള്ളി, എ.സി.മൊയ്തീൻ ,മറ്റു വിവിധ സാമൂഹ്യ പ്രവർത്തകരും സഭാ ജനങ്ങളും പങ്കെടുത്തു.
സജിനിയാണ് ബിജുവിൻ്റെ ഭാര്യ. മക്കൾ: സോന, സിൽ ജു, സഞ്ജു.
മരുമകൻ: പ്രബിൻ.
മറിയക്കുട്ടിയുടെ മറ്റുമക്കൾ: ബിജിമോൾ, ബിൻസി.
മരുമക്കൾ: ബെന്നി, മനു
