Ultimate magazine theme for WordPress.

ദൈവത്തിൻ്റെ മനുഷ്യനാകുക എന്നതാണ് പരമ പ്രധാനം: പാസ്റ്റർ വൈ റെജി

മാരാമൺ: ദൈവത്തിൻ്റെ മനുഷ്യനാകുക എന്നതാണ് പരമ പ്രധാനമായ കാര്യമെന്ന് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി. 1തിമോ: 6:11 അടിസ്ഥാനമാക്കി ദൈവത്തിൻ്റെ മനുഷ്യൻ എന്ന മനോഭാവം പദവിയെക്കാൾ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രയർ ബോർഡിൻ്റെ നേതൃത്വത്തിൽ മാരാമൺ ഐസിപിഎഫ് റിട്രീറ്റ് സെൻ്ററിൽ നടന്ന ശുശ്രൂഷകന്മാരുടെ ഉണർവ്വ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രയർ ബോർഡ് ഡയറക്ടർ പാസ്റ്റർ അനീഷ് ഏലപ്പാറ അധ്യക്ഷത വഹിച്ചു. യുപിജി ഡയറക്ടർ പാസ്റ്റർ വിനോദ് ജേക്കബ്, മീഡിയ ഡയറക്ടർ പാസ്റ്റർ ജെയ്സ് പാണ്ടനാട്, ബിലിവേഴ്സ് ബോർഡ് ജോ:സെക്രട്ടറി ബ്രദർ അജി കുളങ്ങര എന്നിവർ ആശംസകൾ അറിയിച്ചു. യോഗം ബുധനാഴ്ച സമാപിക്കും.

 

മീഡിയാ ഡിപ്പാർട്ട്മെൻ്റ്
COG

Sharjah city AG

Comments are closed.