Ultimate magazine theme for WordPress.

മനുഷ്യരാശിയോട് ദൈവം അടുത്തതിന്റെ അടയാളമാണ് പുൽക്കൂട്: മാർപാപ്പ

വത്തിക്കാന്‍: സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒരുക്കുന്ന ഈ വർഷത്തെ പുൽക്കൂടും ക്രിസ്തുമസ് മരവും സംഭാവന നൽകിയവരുമായി ലെയോ പതിനാലാമൻ പാപ്പ കൂടിക്കാഴ്ച നടത്തി. ഇറ്റലിയിലെ നൊച്ചെര രൂപതയിൽ നിന്ന് പുൽക്കൂട് ഒരുക്കിയ സംഘത്തെയും ക്രിസ്തുമസ് ട്രീ സമ്മാനിച്ച ബോൾത്സാനോ രൂപതയിലെ മെത്രാന്റെ നേതൃത്വത്തിലുള്ള പ്രതിനിധികളെയും പാപ്പ സ്വീകരിച്ചു.

കോസ്റ്റാറിക്കയിൽ നിന്നെത്തിച്ച പുൽക്കൂട് ഗർഭച്ഛിദ്രത്തിൽ നിന്ന് സംരക്ഷിക്കപ്പെട്ട ജീവനെ പ്രതിനിധീകരിക്കുന്നതാണെന്ന് പാപ്പ വ്യക്തമാക്കി. ജീവന്റെ വിശുദ്ധതയെ ഓർമ്മിപ്പിക്കുന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും, കലയും ആത്മീയതയും സംയോജിപ്പിച്ച ഈ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച കലാകാരനെയും സംഘത്തെയും പാപ്പ അഭിനന്ദിക്കുകയും നന്ദിയർപ്പിക്കുകയും ചെയ്തു. ഓരോ നാടിന്റെയും സാംസ്‌കാരിക പാരമ്പര്യങ്ങൾ മാനിച്ചാണ് ജനനരംഗം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മനുഷ്യരാശിയോട് ദൈവം തന്നെത്തന്നെ അടുത്തുവന്നുവെന്നതിന്റെ അടയാളമാണ് പുൽക്കൂട് എന്നും, ബെത്ലഹേമിലെ ലായത്തിലെ ദാരിദ്ര്യത്തിലൂടെ വെളിപ്പെടുന്ന താഴ്മയുടെയും സ്നേഹത്തിന്റെയും രഹസ്യമാണ് ഇതിലൂടെ ധ്യാനിക്കപ്പെടുന്നതെന്നും പാപ്പ പറഞ്ഞു. ക്രിസ്തുമസ് വൃക്ഷം ജീവന്റെ അടയാളമാണെന്നും, ശൈത്യകാലത്തിന്റെ തണുപ്പിനിടയിലും അണങ്ങാത്ത പ്രത്യാശയെ അത് ഓർമ്മിപ്പിക്കുന്നുവെന്നും ലെയോ പതിനാലാമൻ പാപ്പ വ്യക്തമാക്കി.

Sharjah city AG

Comments are closed.