Ultimate magazine theme for WordPress.

വിണ്ണിൽ നിന്ന് മണ്ണിലേക്ക് വന്ന ദൈവപുത്രന്റെ ജീവിതം മറ്റുള്ളവർക്ക് വേണ്ടി സമർപ്പിക്കപ്പെട്ടത്: ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്

കുളത്തുപ്പുഴ :വൈഎംസിഎ പുനലൂർ സബ് റീജിയൻ്റെയും കുളത്തൂപ്പുഴ വൈഎംസിഎയുടെയും ആഭിമുഖ്യത്തിൽ സമീപ പ്രദേശത്തെ 20 ഇടവകളുടെ സഹകരണത്തോടെ നടന്ന സംയുക്ത ക്രിസ്മസ് ആഘോഷവും പുതുവത്സര സംഗമവും ബിഷപ്പ് ഡോ.ജോഷ്വാ മാർ ഇഗ്നാത്യോസ് ഉദ്ഘാടനം ചെയ്തു.
വേദനിക്കുന്നവരെയും അശരണരെയും ആശ്വസിപ്പിക്കുവാൻ വിണ്ണിൽ നിന്ന് മണ്ണിലേക്ക് കടന്നു വന്ന ദൈവപുത്രന്റെ ജീവിതം തന്നെ മറ്റുള്ളവർക്കായി സമർപ്പിക്കപ്പെട്ടതായിരുന്നുവെന്നും ഈ ത്യാഗ നിർഭരമായ സമർപ്പണത്തിന്റെ സന്ദേശവും ദൈവീക ഭാവവും വെളിപ്പെടുത്തുന്നതാണ് ക്രിസ്മസെന്നും അദ്ദേഹം പറഞ്ഞു.

ത്രിതല പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സബ് റീജിയനിലെ വിവിധ വൈഎംസിഎകളിൽ നിന്നുള്ള അംഗങ്ങളെ മുൻ നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ കെ.ഒ.രാജുക്കുട്ടി ആദരിച്ചു. സബ് റീജിയൻ ചെയർമാൻ ഡോ.ഏബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു.

കുളത്തൂപ്പുഴ വൈഎംസിഎ പ്രസിഡൻ്റ് കെ .ജോണി,റവ.സ്റ്റാലിൻ തോമസ്,റവ.ബിജു ജോർജ്,സബ് റീജിയൻ ജനറൽ കൺവീനർ ഷിബു ജോർജ്,സെക്രട്ടറി സാനു ജോർജ്,സണ്ണി തോമസ്, സി. തങ്കച്ചൻ, കെ.ഒ.ജോൺസൺ, ജോബ് കൊച്ചുമ്മൻ, ജോൺ തോമസ് മുളയറ, സി.എം. കുരുവിള ,ജോസഫ് ഡേവിഡ്, മുൻ സബ് റീജിയൻ ചെയർമാൻമാരായ കെ.ബാബുക്കുട്ടി, ജോർജ് വർഗീസ്, സി.പി.ശാമുവേൽ, സഖറിയ വർഗീസ് എന്നിവർ പ്രസംഗിച്ചു.

ത്രിതല പഞ്ചായത്ത് അംഗങ്ങളായ ബിനു.കെ. ജോൺ,തോമസ് മാത്യു,കെ.ജി. അലക്സ്,കെ.ജി. റോയി,സജി യോഹന്നാൻ,കെ.ജി. സാബു,രഹന ജോജി,സുമ ചെറിയാൻ അഡ്വ.ബിനി വർഗീസ്,അലക്സ്.കെ.മാത്യു,അനിൽ.എസ്. ജോയി,ഷീബ അജോയി എന്നിവരെ യോഗത്തിൽ ആദരിച്ചു. മികച്ച കർഷകരെ ആദരിക്കൽ,അവാർഡ് വിതരണം,വിദ്യാഭ്യാസ- ചികിത്സാ സഹായ വിതരണം,ഡയാലിസിസ് സഹായ പദ്ധതി, കാരൾ സർവീസ് എന്നിവയും നടന്നു.

Sharjah city AG

Comments are closed.