Ultimate magazine theme for WordPress.

ദി ഇൻഡിപ്പെൻഡന്റ് പെന്തകോസ്ത്ൽ ആസംബ്ലി ജനറൽ കൺവൻഷൻ

ഇടയപ്പാറ : ദി ഇൻഡിപ്പെൻഡന്റ് പെന്തകോസ്ത്ൽ ആസംബ്ലി (IPA ) ദൈവ സഭകളുടെ 31-മത് ജനറൽ കൺവെൻഷൻ 2023 ഫെബ്രുവരി 7- ചൊവ്വാഴ്ച്ച മുതൽ 12 ഞായർഴ്ച്ച വരെ ഇടയപ്പാറ പെനിയേൽ ഗ്രൗണ്ടിൽ നടക്കും. സഭയുടെ ചെയർമാൻ പാസ്റ്റർ പി ഡി യോഹന്നാൻ അദ്യക്ഷനായ കൺവെൻഷൻ കമ്മറ്റിക്കൾ സജീവമായി പ്രവർത്തിക്കുന്നു.
വചന സന്ദേശം നൽകുന്നതിനായി പാസ്റ്റർ രാജു ചാത്തന്നൂർ, പാസ്റ്റർ ടി ഡി ബാബു എറണാകുളം, പാസ്റ്റർ രാജേഷ് ഏലപ്പാറ, പാസ്റ്റർ ജോയി പാറയ്ക്കൽ, പാസ്റ്റർ രാജു മേത്ര, എന്നിവർ പ്രസംഗിക്കും. ഗാന ശുശ്രുഷകൾ ഐ പി എ യുത്ത് വോയിസ് നിർവഹിക്കും.
പാസ്റ്റർ പി ഡി യോഹന്നാൻ മഹാ യോഗം ഉത്ഘാടനം നിർഹിക്കുന്നതായിരിക്കും എന്ന് പബ്ലിസിറ്റി കൺവീനർ പാസ്റ്റർ രജിഷ് കെ ബി അറിയിച്ചു.

Sharjah city AG