രാജ്യത്ത് ജനസംഖ്യയുടെ മൂന്നിൽ രണ്ടുഭാഗവും കൊവിഡ് ആന്റിബോഡി ആര്‍ജിച്ചതായി ഐ.സി.എം.ആര്‍ സര്‍വേ
ന്യൂഡല്‍ഹി: രാജ്യത്ത് ജനസംഖ്യയുടെ വലിയ ശതമാനവും കൊവിഡിനെതിരായ ആര്‍ജിത പ്രതിരോധ ശേഷിയുള്ളവരാണെന്ന് ഐ.സി.എം.ആര്‍ സര്‍വേ. 11 സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ജനസംഖ്യയുടെ മൂന്നില്‍ രണ്ടും പ്രതിരോധ ശേഷി നേടിയിട്ടുണ്ടെന്ന കണ്ടെത്തല്‍.
മധ്യപ്രദേശാണ് ആര്‍ജിത പ്രതിരോധ ശേഷി നേടിയതില്‍ ഏറ്റവും മുന്നിലെന്ന് റിപ്പോര്‍ട്ട് പറയുന്നു. 79 ശതമാനം പേരിലും ഇവിടെ കൊവിഡ് ആന്റിബോഡിയുണ്ട്. ഏറ്റവും പിറകില്‍ കേരളമാണ്. കേരളത്തില്‍ ഇത് 44.4 ശതമാനം പേരില്‍ മാത്രമാണ് ആന്റിബോഡിയുള്ളത്.
അസമില്‍ 50.3 ശതമാനവും മഹാരാഷ്ട്രയില്‍ 58 ശതമാനവുമാണ് കണക്ക്. രാജ്യത്തെ 70 ജില്ലകളില്‍ ഐ.സി.എം.ആര്‍ നടത്തിയ സര്‍വേ കണക്കുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റി പ്രസിദ്ധീകരിച്ചു.
രാജസ്ഥാന്‍ 76.2 ശതമാനം, ബിഹാര്‍ 75.9, ഗുജറാത്ത് 75.3, ഛത്തീസ്ഗഢ് 74.6, ഉത്തരാഖണ്ഡ് 73.1, ഉത്തര്‍ പ്രദേശ് 71, ആന്ധ്ര 70.2, കര്‍ണാടക 69.2, തമിഴ്‌നാട് 69.2, ഒഡിഷ 68.1 ശതമാനം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്ക്.
