വണ്ടിപ്പെരിയാർ : ഈ ഫോട്ടോയില്‍ കാണുന്ന മഞ്ചുമല പുതുലയം സ്വദേശിയും ചിങ്ങവനം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡി ന്റെ പ്രവർത്തകനുമായ പാസ്റ്റർ ജോബ് (55) ഇന്നലെ മുതൽ കാണ്മാനില്ല.
ഇന്നലെ വൈകിട്ട് 4.30 ന് അരണക്കല്ലിൽ ജീപ്പിൽ ചെന്ന് ഇറങ്ങിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
സംഭവം സംബന്ധിച്ച് ആശങ്ക പരിഹരിക്കാൻ ഊർജിതമായ അന്വേഷണം വേണമെന്ന് അവശ്യപ്പെട്ട് പെന്തകോസ്ത്ൽ കൌൺസിൽ ഓഫ് ഇന്ത്യ സ്റ്റേറ്റ് കമ്മിറ്റിക്ക് വേണ്ടി കോർഡിനേറ്റർ പാ. രതീഷ് ഏലപ്പാറ ഡി വൈ എസ് പി ക്ക് പരാതി നൽകി. ന്യൂ ഇന്ത്യ ദൈവ സഭാ ഓഫീസുമായി ബന്ധപ്പെട്ടിട്ട് തിരുവനന്തപുരത്തും വേണ്ടപ്പെട്ട അധികാരികളെ കണ്ട് പരാതി സമർപ്പിക്കുമെന്ന് സ്റ്റേറ്റ് കോഡിനേറ്റർ പാ. കെ എ തോമസ് അറിയിച്ചു.
പി സി ഐ സ്റ്റേറ്റ് പ്രസിഡന്റ് പാ നോബിൾ പി തോമസ്, ആക്ടിങ് സെക്രട്ടറി പാ.സതീഷ് നെൽസൺ, സെക്രട്ടറി പാ ജിജി തെക്ക്തോട്, നാഷണൽ സെക്രട്ടറി പാ.ലിജോ തടിയൂർ എന്നിവരും മറ്റ് കമ്മിറ്റി അംഗങ്ങളും വിഷയത്തിൽ ഇടപെട്ട് വേണ്ട ക്രമീകരങ്ങൾ ചെയ്‌തു വരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന ഏതെങ്കിലും നമ്പരിൽ വിളിച്ച് അറിയിക്കുക.
9895588789
9447687095

Comments are closed.