Ultimate magazine theme for WordPress.

റായ്പൂരിൽ ദി ചർച്ച് ഓഫ് ഗോഡ് വിബി എസിനു ആവേശകരമായ സമാപ്തി

റായ്പൂർ : എക്സൽ വിബിഎസിന്റെ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ വിബിഎസായ ദി ചർച്ച് ഓഫ് ഗോഡ് റായ്പൂർ വിബി എസിന് ആവേശകരമായ സമാപ്തി. സഭയുടെ സീനിയർ പാസ്റ്റർ തോമസ് മാമ്മൻ ഉത്ഘാടനം ചെയ്ത വിബിഎസ്സിൽ സിസ്റ്റർ ജിബി തോമസ്, പാസ്റ്റർ അനിൽ ഇലന്തൂർ, പാസ്റ്റർ ബ്ലെസ്സൻ കുമ്പനാട്, ബ്രദർ അഭിഷേക്, ബ്രദർ ആശിഷ്, സിസ്റ്റർ ജിൻസി അനിൽ എന്നിവർ നേതൃതം കൊടുത്തു.

കുഞ്ഞുങ്ങളെയും യുവതി യുവാക്കളെയും ഒരുപോലെ ആവേശഭരിതരാക്കിയ വിബിഎസ് ആയിരുന്നു 2025 റായ്പൂരിൽ നടന്നത്. കൃത്രിമ മലകൾ, ആന്റി ഡ്രഗ് ക്യാമ്പയിൻ, ഡിസ്കവറി സ്റ്റേഷൻ, തുടങ്ങി വ്യത്യസ്ത പരിപാടിയിലൂടെ അനേക കുഞ്ഞുങ്ങളെയും യുവതി യുവാക്കളെയും നേർവഴിയിലേക്ക് നയിക്കുവാൻ എക്സൽ വിബിഎസ് ടീമിന് സാധിച്ചു.

Sharjah city AG