നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ വിവിധ ക്രൈസ്തവസഭാ വിഭാഗങ്ങളുടെ കൂട്ടായ്മയായ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ വൈദികക്കൂട്ടായ്മ സംഘടിപ്പിച്ചു.
നെയ്യാറ്റിൻകര ലത്തീൻ രൂപതാ ബിഷപ്പ് വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്തു. അശരണരെ ചേർത്തുനിർത്തി സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന് പ്രവർത്തിക്കാൻ വൈദികർ തയ്യാറാകണമെന്ന് ബിഷപ്പ് വിൻസെന്റ് സാമുവൽ അഭിപ്രായപ്പെട്ടു.
ഫെലോഷിപ്പ് പ്രസിഡന്റ് റവ. എൽ.മോഹനദാസ് അധ്യക്ഷനായി. രക്ഷാധികാരി റവ. പവിത്ര സിങ്, ജനറൽ കൺവീനർ ജെ.ജോസ് ഫ്രാങ്ക്ളിൻ, വൈദികക്കൂട്ടായ്മ കൺവീനർ റവ. ജസ്റ്റിൻ ജോസ്, റവ. ബിജി മാത്യു, റവ.സച്ചിദാനന്ദ ദാസ്, ജനറൽ സെക്രട്ടറി പി.ക്രിസ്തുദാസ് തുടങ്ങിയവർ സംസാരിച്ചു

Comments are closed.