Ultimate magazine theme for WordPress.

കളിക്കളത്തിലെ കൂടോത്രം: ഐപിഎല്ലിൽ പണി പതിനെട്ടും പയറ്റി ടീമുടമകൾ!

ന്യൂഡൽഹി: ​ഐപിഎൽ കളി ജയിക്കാൻ ടീം ഉടമകൾ കൂടോത്രവും മന്ത്രവാദവും നടത്താറുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി രംഗത്ത്. ഐപിഎൽ മത്സരങ്ങൾക്കിടെ ടീമുകൾ ഇങ്ങനെയുള്ള വിദ്യകൾ പയറ്റുന്നത് പണ്ടേ പതിവാണെന്നും, തനിക്ക് ഇതിനെക്കുറിച്ച് വ്യക്തമായ അറിവുണ്ടെന്നുമാണ് മോദി പറയുന്നത്. ഈ വെളിപ്പെടുത്തൽ ക്രിക്കറ്റ് ലോകത്ത് വലിയ അമ്പരപ്പാ ഉണ്ടാക്കിയിരിക്കുന്നത്.

​ഒരു മത്സരത്തിനിടെ ആരാധകർ നാരങ്ങ വെച്ച് ചില കാര്യങ്ങൾ ചെയ്തത് വലിയ വാർത്തയായിരുന്നു. ഇതേത്തുടർന്ന് ടീമുകൾ തമ്മിൽ പരാതികൾ ഉയർന്നുവന്നപ്പോഴാണ് ലളിത് മോദി പണ്ടത്തെ കാര്യങ്ങൾ പുറത്തുവിട്ടത്. 2011-ൽ ഒരു ടീം ഉടമ എതിർടീമിന്റെ ഡ്രസ്സിങ് റൂമിൽ ഇത്തരത്തിൽ കൂടോത്രം ചെയ്തതിന് തെളിവുണ്ടെന്നും താൻ അന്ന് കർശനമായി വിലക്കിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

​ഈ കൂടോത്രക്കഥകളുടെ ബാക്കി കാര്യങ്ങൾ വരും ദിവസങ്ങളിൽ താൻ ഒരു സിനിമയിലൂടെയോ സീരീസിലൂടെയോ എല്ലാവരെയും അറിയിക്കുമെന്നും ലളിത് മോദി പറഞ്ഞിട്ടുണ്ട്. കളി മൈതാനത്തെ ആവേശത്തിനപ്പുറം ടീമുകൾ ജയിക്കാൻ ഇത്തരം വഴിവിട്ട മാർഗ്ഗങ്ങൾ തേടുന്നു എന്ന വാർത്ത നാട്ടുകാരിലും ക്രിക്കറ്റ് പ്രേമികളിലും കടുത്ത അത്ഭുതവും ഒപ്പം വലിയ പരിഹാസവുമാണ് ഉണ്ടാക്കുന്നത്.

Sharjah city AG

Comments are closed.