ഹിന്ദുമതം ഉപേക്ഷിച്ച ദളിതരുടെ സാമൂഹിക സഹചര്യം പഠിക്കാൻ കമ്മിഷൻ രൂപീകരിക്കാനൊരുങ്ങി കേന്ദ്രം
ന്യൂഡൽഹി: ക്രിസ്ത്യൻ, ഇസ്ലാം മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത ദളിത വിഭാഗങ്ങളെക്കുറിച്ച് പഠിക്കാൻ കമ്മിഷൻ രൂപീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പരിവര്‍ത്തിതരായ ദളിതവിഭാഗക്കാരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതി കമ്മിഷന് പഠിക്കും. നിലവിലെ പട്ടികവിഭാഗങ്ങളുടെ പട്ടികയില്‍ കൂടുതല്‍ പേരെ ചേര്‍ക്കുന്നതിന്റെ പ്രത്യാഘാതവും പരിശോധിക്കും. കാബിനറ്റ് റാങ്കുള്ള മൂന്നോ നാലോ അംഗങ്ങള്‍ കമ്മിഷനിലുണ്ടാകും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുവര്‍ഷത്തിലേറെ സമയമെടുത്തേക്കും. കമ്മിഷന് രൂപീകരണത്തോട് ന്യൂനപക്ഷകാര്യ മന്ത്രാലയം അനുഭാവപൂര്‍വം പ്രതികരിച്ചിട്ടുണ്ട്. ക്രിസ്ത്യൻ, ഇസ്ലാം മതങ്ങളിലേക്ക് പരിവർത്തനം ചെയ്തവര്‍ക്ക് സംവരണ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്ര നീക്കം.
