Ultimate magazine theme for WordPress.

യൂപിഎസിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കും

തിരുവല്ല: കഴിഞ്ഞ ദിവസം അടൂരിൽ സുവിശേഷം പറഞ്ഞ വായോധികനായ സുവിശേഷകൻ ജോയിയെ ഒരു പറ്റം സാമൂഹ്യ വിരുദ്ധർ ആക്രമിച്ചതിൽ യുണൈറ്റഡ് പെന്തകോസ്ത് സിനഡ് പത്തനംതിട്ട ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.

കുറ്റക്കാർക്ക് എതിരെ നടപടികൾ വേണമെന്ന് യൂ പി എസ് ദേശിയ ജനറൽ സെക്രട്ടറി ബാബു പറയത്തുകാട്ടിലും പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ പാസ്റ്റർ സി കെ തോമസും സംയുക്തമായി ആവശ്യപ്പെട്ടു. കേരളത്തിൽ സുവിശേഷകരെ മാത്രം തെരഞ്ഞെടുത്ത്‌ മർദിക്കുന്നത് സ്ഥിരം പതിവായി മാറിയിരിക്കുന്നു. ഇത്തരം പ്രവണതകൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രേക്ഷോഭത്തിന് യൂ പി എസ് മുന്നിട്ടിറങ്ങുമെന്ന് ഭാരവാഹികൾ പറഞ്ഞു

Sharjah city AG