ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ അഞ്ചാമത് അന്താരാഷ്ട്ര കോൺഫറൻസ് സെപ്റ്റംബറിൽ സെപ്റ്റംബർ 10 മുതൽ
ലോകമെമ്പാടുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും പ്രമുഖ കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ അഞ്ചാമത് അന്താരാഷ്ട്ര കോൺഫറൻസ് സെപ്റ്റംബർ 10 മുതൽ 12 വരെയുള്ള തീയതികളിൽ വൈകിട്ട് എട്ട് മണിക്ക് സൂം പ്ലാറ്റ്‌ഫോമിൽ വെച്ച് നടക്കുന്നതാണ്.
അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി. ജി. മാത്യൂസിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഡബ്ല്യു.എം.ഇ. ദൈവസഭ ദേശീയ ചെയർമാൻ ഡോ. ഒ. എം. രാജുകുട്ടി ഉദ്ഘാടനം നിർവ്വഹിക്കും. കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറി ഡോ. ജിജി തോംസൺ ഐഎഎസ്, പ്രമുഖ എഴുത്തുകാരനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ ജോസ് പനച്ചിപ്പുറം,മുതിർന്ന മാധ്യമ പ്രവർത്തകനും 24 ന്യൂസ് ചാനൽ എഡിറ്റർ ഇൻ ചാർജ്ജുമായ പി പി ജെയിംസ് എന്നിവരോടൊപ്പം പ്രമുഖ ക്രൈസ്തവ എഴുത്തുകാരും പ്രഭാഷകരുമായ ജോർജ് കോശി മൈലപ്ര, റവ. ജോർജ് മാത്യു പുതുപ്പള്ളി, പാസ്റ്റർ മാത്യു വർഗീസ് ഒക്ലഹോമ എന്നിവർ പ്രസംഗിക്കും.
പാസ്റ്റർ സാംസൺ കോട്ടൂർ, ഡോ. ബ്ലെസ്സൻ മേമന, റീത്ത മാനുവൽ എന്നിവർ ഗാനങ്ങൾ ആലപിക്കുന്ന ഈ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.

Comments are closed.