ക്രൈസ്തവ സമൂഹത്തിന് നന്ദി; ഷെയ്ഖ് ഹസീന
ധാക്ക: യേശുക്രിസ്തു പകർന്നു തന്നത് മനുഷ്യർക്കെല്ലാം നന്മ ചെയ്യണമെന്ന പാഠമാണെന്ന വാക്കുകളോടെ രാജ്യത്തിന് നൽകിയ സംഭാവനകളെ പ്രതി ക്രൈസ്തവ സമൂഹത്തിന് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ക്രിസ്തുമസ് ആശംസകൾ നേരാനെത്തിയ ബംഗ്ലാദേശിലെ ക്രൈസ്തവ സഭകളുടെ (ബംഗ്ലാദേശ് യുണൈറ്റഡ് ക്രിസ്റ്റ്യൻ കമ്മ്യൂണിറ്റി) പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്യവേയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന് ക്രിസ്തുമസ് ആശംസകൾ അർപ്പിക്കുകയും ചെയ്തു പ്രധാനമന്ത്രി. യേശുക്രിസ്തു ഭൂമിയിൽ വന്നത് നീതിയും സമാധാനവും സ്ഥാപിക്കാനാണ്. ഞാൻ അദ്ദേഹത്തെ ആദരവോടെ അനുസ്മരിക്കുന്നു. മനുഷ്യനുവേണ്ടി നന്മ ചെയ്യാൻ യേശുക്രിസ്തു നമ്മെ പഠിപ്പിച്ചു ഹസീന കൂട്ടിച്ചേർത്തു.
