ഡാളസ് : പൊതുനിരത്തുകളിൽ നിന്ന് മഴവിൽ ക്രോസ്‌വാക്കുകൾ നീക്കം ചെയ്യാനുള്ള ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ടിന്റെ ഉത്തരവിനെതിരെ ഡാളസിലെ ഒരു പ്രമുഖ പള്ളി ശക്തമായ നിലപാടെടുത്തു. ഓക്ക് ലോൺ യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ച് തങ്ങളുടെ പള്ളിയുടെ മുൻഭാഗത്തെ പടികൾ പൂർണ്ണമായി മഴവിൽ വർണ്ണങ്ങളിൽ പെയിൻ്റ് ചെയ്താണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
ഗവർണർക്ക് ഒരു റോഡിൽ നിന്ന് മഴവില്ല് നീക്കം ചെയ്യാം പക്ഷേ ദൈവജനത്തിലുള്ള ദൈവത്തിൻ്റെ പ്രതിച്ഛായ അദ്ദേഹത്തിന് മായ്ക്കാൻ കഴിയില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പള്ളി അധികൃതർ ഈ നീക്കത്തെ ന്യായീകരിച്ചത്. പള്ളി അധികാരിയായ റേച്ചൽ ഗ്രിഫിൻ-ആലിസൺ ഓരോ വ്യക്തിയും ദൈവത്തിന്റെ രൂപത്തിൽ സൃഷ്ടിക്കപ്പെട്ടവരും സുരക്ഷിതത്വത്തിനും അന്തസ്സിനും അർഹരുമാണ് എന്ന് പറഞ്ഞു. 1874-ൽ സ്ഥാപിതമായ ഓക്ക് ലോൺ യു.എം.സിക്ക് എൽ ജി ബി ടി ക്യു പ്ലസ് സമൂഹത്തെ പിന്തുണയ്ക്കുന്നതിൽ ദീർഘകാലത്തെ പാരമ്പര്യമുണ്ട്.

Comments are closed.