സുഡാൻ : തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒരു ക്രൈസ്തവ വിശ്വാസി കൊല്ലപ്പെട്ടു. കാർബിനോ ബ്ല എന്ന വ്യക്തിയാണ് സുഡാനീസ് ക്രിസ്ത്യൻ അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാർട്ടൂമിനു തെക്കുകിഴക്ക്, 85 മൈൽ അകലെയായി നടത്തിയ ആക്രമണത്തിൽ ഒരു ദൈവാലയകെട്ടിടത്തിനും അക്രമികൾ തീയിട്ടു.
ഏപ്രിൽ 15 മുതൽ സുഡാനീസ് സായുധസേനയുമായി പോരാടുന്ന ആർ.എസ്.എഫിലെ ഉദ്യോഗസ്ഥർ, ഡിസംബർ 18-ന് തീവ്രവാദികൾ നഗരം പിടിച്ചെടുത്തതിനെ തുടർന്ന് നഗരത്തിൽ വ്യാപകമായി ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിലാണ് കാർബിനോ ബ്ല കൊല്ലപ്പെട്ടത്.
ആക്രമണത്തിൻ്റെ ഉദ്ദേശ്യം വ്യക്തമല്ല. സുഡാൻ പ്രെസ്ബിറ്റീരിയൻ ഇവാഞ്ചലിക്കൽ ചർച്ച് അംഗമായ ബ്ല, പരിക്കുകളെതുടർന്ന് ജനുവരി അഞ്ചിനാണു കൊല്ലപ്പെട്ടത്. ആർ.എസ്.എഫിലെ മുസ്ലീം തീവ്രവാദികൾ വാദ് മെദാനിയിൽ ഒരു പള്ളിക്കെട്ടിടത്തിനു തീയിട്ടതായിയും സമീപവാസികളായ വിശ്വാസികൾ വെളിപ്പെടുത്തുന്നു. തീപിടിത്തത്തിൽ കെട്ടിടത്തിലുണ്ടായിരുന്ന വസ്തുവകകളെല്ലാം കത്തിനശിച്ചു.
