ഗോംബെ : നൈജീരിയയിലെ ഗോംബെ സ്റ്റേറ്റിൽ ഇസ്ലാമിക തീവ്രവാദി സംഘടനയായ ബോക്കോഹറാം തീവ്രവാദികൾ വചനപ്രഘോഷകനെ കൊലപ്പെടുത്തി. കറുത്ത വസ്ത്രം ധരിച്ച തോക്കുധാരികൾ യമാൽട്ടു-ദേബ കൗണ്ടിയിലെ ലുബോയിലെ ഇസിഡബ്ല്യുഎ പള്ളി വളപ്പിലുള്ള വചനപ്രഘോഷകന്റെ വസതിയിൽ അതിക്രമിച്ചുകയറി ബാല ഗലാഡിമ എന്ന സുവിശേഷപ്രഘോഷകനു നേരെ വെടിയുതിർക്കുകയായിരിന്നു.
ഇക്കഴിഞ്ഞ ആഴ്ച അയൽ സംസ്ഥാനമായ ബോർണോയിൽ, ബോക്കോഹറാം തീവ്രവാദികൾ ചിബോക്ക് കൗണ്ടിയിൽ ആക്രമണം നടത്തി രണ്ട് ക്രിസ്ത്യാനികളെ ക്രൂരമായി കൊലപ്പെടുത്തിയിരിന്നു. രണ്ട് പേർക്ക് പരിക്കേറ്റു. അഞ്ച് ദേവാലയ നിർമ്മിതികളും 74 വീടുകളും അക്രമികൾ കത്തിച്ചുവെന്ന് ‘ക്രിസ്ത്യൻ പോസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നു

Comments are closed.