Ultimate magazine theme for WordPress.

നൈജീരിയയിൽ 40 കുട്ടികളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി

അബൂജ : വടക്കൻ നൈജീരിയയിലെ കാറ്റ്‌സിന സംസ്ഥാനത്തെ ഒരു കുടുംബത്തിൽ നടത്തിയ ആക്രമണത്തിൽ തീവ്രവാദികൾ 40 കുട്ടികളെ തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോയവർ മോചനദ്രവ്യമായി 30 മില്യൺ നായരാ (ഏകദേശം 70,000 യുഎസ് ഡോളർ) നൽകണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ട് . പണം ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കളെ തീവ്രവാദികൾ ബന്ധപ്പെട്ടിട്ടുണ്ട്.
രാജ്യത്തിന്റെ വടക്ക് ഭാഗത്താണ് ആക്രമണം നടന്നത്. തട്ടിക്കൊണ്ടുപോയ കുട്ടികളെ എത്രയും വേഗം അവരുടെ കുടുംബങ്ങളിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുകയാണ് .

Leave A Reply

Your email address will not be published.