തിരുവനന്തപുരം : കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകളില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ഉണ്ടാകും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. തുലാവർഷത്തോട് ഒപ്പം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയും അനുബന്ധ ന്യൂനമർദ പാത്തിയുമാണ് കനത്ത മഴയ്ക്ക് കാരണം. മറ്റന്നാളോടെ തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുകയും ശേഷം ഇത് ശക്തി പ്രാപിച്ച് തമിഴ്നാട്-പുതുച്ചേരി തീരത്തേക്ക് നീങ്ങാനുമാണ് സാധ്യത.
Sign in
Sign in
Recover your password.
A password will be e-mailed to you.