എത്യോപ്യ : ഇത്യോപ്യയിലെ അർസി മേഖലയിൽ അടുത്തിടെയുണ്ടായ അതിക്രമങ്ങളിൽ പന്ത്രണ്ടിലധികം ഓർത്തഡോക്സ് ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും ഒരു നൂറ്റാണ്ട് പഴക്കമുള്ള പള്ളി പൂർണ്ണമായി തകർക്കപ്പെടുകയും ചെയ്തു. മെയ് 30-നാണ് പ്രദേശത്തെ ജനങ്ങളെയാകെ നടുക്കിയ ഈ ക്രൂരമായ ആക്രമണം അരങ്ങേറിയത്.
വലിയ അക്രമത്തിൽ 101 വർഷം പഴക്കമുള്ള തെലാറ്റ സെന്റ് ഗബ്രിയേൽ ചർച്ച് ഉൾപ്പെടെയുള്ള നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നു. ഭയപ്പെടുത്തുന്ന ഈ സാഹചര്യം കാരണം ഇരുന്നൂറ്റി എൺപതിലധികം ആളുകൾക്ക് തങ്ങളുടെ സ്വന്തം വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു.
ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പ് തന്നെ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ആയുധധാരികളായ ആളുകൾ എത്തുന്നതിന് മുൻപ് പള്ളിയിലെ തിരുശേഷിപ്പുകളും വിലപ്പെട്ട സ്വന്തം സാധനങ്ങളുമായി വലിയൊരു വിഭാഗം ജനങ്ങൾ അവിടെനിന്നും ജീവനുംകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

Comments are closed.