Ultimate magazine theme for WordPress.

തങ്ങളുടെ ബഹിരാകാശ പദ്ധതിയുടെ രഹസ്യങ്ങൾ മോഷ്ടിക്കാൻ വിദേശ ചാരസംഘടനകൾ ശ്രമിക്കുന്നു: ചൈന

ബെയ്‌ജിങ് : തങ്ങളുടെ ബഹിരാകാശ പദ്ധതിയുടെ രഹസ്യങ്ങൾ മോഷ്ടിക്കാൻ വിദേശ ചാരസംഘടനകൾ ശ്രമിക്കുന്നുവെന്ന് ചൈന. ബഹിരാകാശ സുരക്ഷ ഉറപ്പാക്കൽ ചൈനയുടെ ഭാവി നിലനിൽപ്പിനും വികസനത്തിനുമുള്ള സുപ്രധാന തന്ത്രമായി മാറിയിരിക്കുകയാണെന്നും ആഭ്യന്തര സുരക്ഷാ മന്ത്രാലയം അറിയിച്ചു.

സമീപ വർഷങ്ങളിൽ, ചില പാശ്ചാത്യ രാജ്യങ്ങൾ ‘ബഹിരാകാശസൈന്യം’ രൂപീകരിച്ചു ബഹിരാകാശ ആക്രമണശേഷി വികസിപ്പിച്ചിട്ടുണ്ട്. ബഹിരാകാശ മേഖലയിലെ പ്രധാന എതിരാളിയായി ചൈനയെ ഇവർ കണക്കാക്കുന്നു. വിദേശ ചാരസംഘടനകൾ അതീവ കൃത്യതയുള്ള ഉപഗ്രഹങ്ങൾ വഴി ചൈനയ്ക്കെതിരെ വിദൂരനിരീക്ഷണം നടത്തുന്നുണ്ട്. ഇങ്ങനെ ബഹിരാകാശത്തുനിന്നു ചൈനയുടെ രഹസ്യങ്ങൾ നിരീക്ഷിക്കാനും മോഷ്ടിക്കാനും അവർ ശ്രമിക്കുന്നുവെന്ന് ചൈന ഉന്നയിച്ച ആരോപണത്തിൽ പറയുന്നു.

Sharjah city AG

Comments are closed.