ശ്രീനഗർ : ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ അടുത്തിടെ വിവാഹിതനായ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥനും. ഹരിയാനയിലെ കർണാലിൽ നിന്നുള്ള വിനയ് നർവാളാണ് ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.
ഈ കഴിഞ്ഞ ഏപ്രിൽ 16 നാണ് വിനയ് നർവാൾ വിവാഹിതനായത്. മധുവിധു ആഘോഷിക്കാൻ കശ്മീരിലെത്തിയതായിരുന്നു വിനയും ഭാര്യ ഹിമാൻഷിയും. കൊച്ചിയിലായിരുന്നു അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്. രണ്ട് വർഷം മുമ്പാണ് നർവാൾ നാവികസേനയിൽ ചേർന്നത്. ആദ്യ പോസ്റ്റിംഗ് കൊച്ചിയിലായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് വിനയ് നർവാൾ വിവാഹിതനായത്. തീവ്രവാദികൾ അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും സംഭവസ്ഥലത്ത് തന്നെ മരിച്ചെന്നുമാണ് വിവരം ലഭിച്ചതെന്ന് നർവാളിന്റെ നാട്ടുകാരൻ അറിയിച്ചു.
