വാഴൂർ : ഇന്ത്യാ റിവൈവൽ അസംബ്ലി 15-ാം മൈൽ ബേർശേബാ സഭയ്ക്കു വേണ്ടി പുതിയതായി നിർമ്മിച്ച സഭാ ഹാളിൻ്റെ സമർപ്പണ ശുശ്രൂഷ ഒക്ടോബർ 19 ശനിയാഴ്ച രാവിലെ 10 ന് നടക്കും.
സഭാ ജനറൽ സെക്രട്ടറി പാ. പി.സി ജേക്കബിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പ്രസിഡൻ്റ് റവ. മാത്യൂസ് ഇട്ടി സമർപ്പണ ശുശ്രൂഷ നിർവഹിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ശുശ്രൂഷക സമ്മേളനവും വൈകിട്ട് 6 മുതൽ സുവിശേഷ യോഗവും ഉണ്ടായിരിക്കും. ഒക്ടോബർ 20 ഞായറാഴ്ച രാവിലെ 8-ന് സ്നാനം, 9.30 മുതൽ ഐ.ആർ.എ സഭകളുടെ സംയുക്ത സഭായോഗം എന്നിവയും നടക്കും. പാ. ബിജു പമ്പാവാലി & ടീം ഗാനശുശ്രൂഷ നയിക്കും. സഭാ ശുശ്രൂഷകൻ പാ. സാബു എം. ജോസഫ് ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു.
