ബർമിങ്ഹാം : സിറോ-മലബാർ സഭയുടെ ആഭിമുഖ്യത്തിൽ നവംബർ 16-ന് സ്കെന്തോർപ്പിൽ ബൈബിൾ കലോത്സവം നടക്കും. രാവിലെ 8:15 ന് രജിസ്ട്രേഷൻ ആരംഭിക്കുകയും ഒമ്പതുമണിക്ക് ഉദ്ഘാടന സമ്മേളനവും ബൈബിൾ പ്രതിഷ്‌ഠയും നടക്കും.
വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങൾ അവസാനിച്ച ശേഷം വൈകുന്നേരം 6:30 മുതൽ സമ്മാനദാനം ആരംഭിക്കുകയും ഒൻപതുമണിക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആശീർവാദത്തോടെ പരിപാടികൾ സമാപിക്കും. റീജനൽ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ മത്സരാർഥികളും ടീമുകളുമാണ് രൂപതാ മത്സരങ്ങൾക്ക് യോഗ്യത നേടിയിരിക്കുന്നത്.