Ultimate magazine theme for WordPress.

സ്വിറ്റ്സർലൻഡ് വ്യോമാതിർത്തി അടച്ചു

സൂറിച്ചി:കമ്പ്യൂട്ടർ തകരാറിനെ തുടർന്ന് സുരക്ഷാ കാരണങ്ങളാൽ സ്വിറ്റ്‌സർലൻഡ് വ്യോമപാത അടച്ചു. എയർ ട്രാഫിക് കൺട്രോൾ സർവീസ് സ്കൈഗൈഡ് എല്ലാ വിമാനങ്ങളും രാവിലെ തന്നെ നിലത്തിറക്കി, രാജ്യത്തെ സുറിച്ചിലെയും ജനീവയിലെയും പ്രധാന വിമാനത്താവളങ്ങളെ ഈ പ്രശനം സാരമായി ബാധിച്ചു. എല്ലാ ലാൻഡിംഗുകളും ടേക്ക് ഓഫുകളും നിർത്തി, സ്വിറ്റ്സർലൻഡിലേക്ക് പോകുന്ന നിരവധി വിമാനങ്ങൾക്ക് മറ്റ് രാജ്യങ്ങളിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നതായി സ്കൈഗൈഡ് വക്താവ് റേഡിയോ എസ്എഫ്ആറിനോട് പറഞ്ഞു. തകരാർ കാരണം ചില വിമാനങ്ങൾ റദ്ദാക്കി.

Sharjah city AG

Comments are closed.