Ultimate magazine theme for WordPress.

സൂസന്ന വർഗീസ് ( 88 ) നിര്യാതയായി

കോലഞ്ചേരി : വാളകം ഐപിസി ഹെബ്രോൻ സഭാംഗം പെരുവംമൂഴി താഴമനയിൽ പരേതനായ പാസ്റ്റർ റ്റി.പി. വർഗീസിന്റെ ഭാര്യ സൂസന്ന വർഗീസ് ( 88 ) നിര്യാതയായി . സംസ്കാരം ബുധനാഴ്ച ( 18.11.2020 ) രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം ഉച്ചക്ക് 12.30 നു വാളകം ഹെബ്രോൻ സഭാ സെമിത്തേരിയിൽ .

ഐപിസി സഭയോടുള്ള ബന്ധത്തിൽ വേങ്ങൂർ , കാളിയാർ , മണിപ്പാറ , ചാത്തമറ്റം , നടുക്കുരിശ് എന്നിവിടങ്ങളിൽ കർതൃവേലയിൽ കൂട്ടാളിയ പ്രവർത്തിച്ചു.ഐപിസി സഭയുടെ എറണാകുളം ജില്ലയിൽനിന്നുള്ള ആദ്യകാല വിശ്വാസിയും സഭാ ശുശ്രുഷകനുമായിരുന്ന കടയ്ക്കനൊട് കിഴക്കിനേടത്ത് പരേതനായ പാസ്റ്റർ കെ.കെ. വർക്കിയുടെ മൂത്ത മകളാണ് പരേത.

മക്കൾ : ഫിലിപ്പ് , ജോർജ് , മേഴ്സി . മരുമക്കൾ : ഗ്രേസി , അനിത , പാസ്റ്റർ എ.ജെ. വർഗീസ്  തൃശൂർ.

Leave A Reply

Your email address will not be published.