ബാംഗ്ലൂർ: സെൻട്രൽ ഇന്റലിജൻസ് ബ്യൂറോ മുൻ ഉദ്യോഗസ്ഥനും പാസ്റ്ററുമായ പരുമല പുത്തൻപുരയിൽ പാസ്റ്റർ പി.ജി. തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (സൂസമ്മ-74) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. തിരുവല്ല കല്ലുങ്കൽ തോട്ടുകണ്ടത്തിൽ കൂടുംബാംഗമാണ്. സംസ്കാരം മെയ് 8 ന് ബാംഗ്ലൂരിലെ കോത്തനൂരിലുള്ള സിറ്റി ഹാർവെസ്റ്റ് എ.ജി. ചർച്ചിലെ സിറ്റി ശുശ്രൂഷകൾക്ക് ശേഷം ബാംഗ്ലൂരിലെ ഹെഗ്ഡെനഗർ സെമിത്തേരിയിൽ നടക്കും.
മക്കൾ: റവ. ഷൈൻ പി തോമസ് സീനിയർ പാസ്റ്റർ സിറ്റി ഹാർവെസ്റ്റ് എജി ചർച്ച് ബാംഗ്ലൂർ, ഷൈജു പി തോമസ് (സോഫ്റ്റ്വെയർ എഞ്ചിനീയർ), ഷോബിൻ പി തോമസ് (സോഫ്റ്റ്വെയർ എഞ്ചിനീയർ), മരുമക്കൾ ഗ്ലോറി ഷൈൻ, ടാനിയ തോമസ്, റെബേക്ക ഷോബിൻ.

Comments are closed.