ഷാർജ: ഷാർജ വർഷിപ്പ് സെന്ററിൽ ബുധനാഴ്ച വൈകിട്ട് നടന്ന ജനറൽ ബോഡി മീറ്റിംഗിൽ, ഏ ജി യു ഏ ഈ റീജിയൺ മലയാളം ഫെല്ലോഷിപ്പിന്റെ 2026–2028 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട് : പാസ്റ്റർ ബ്ലെസൺ ചെറിയാൻ, സെക്രട്ടറി : ജോൺ ജോർജ്, ട്രഷറർ : മെൽവിൻ തോമസ്, മിഷൻ കോർഡിനേറ്റർ : ടോം ജോർജ്
കമ്മിറ്റി അംഗങ്ങൾ:
പാസ്റ്റർ ജേക്കബ് വർഗീസ്, പാസ്റ്റർ പി.ഡി. ജോയ്‌കുട്ടി, പാസ്റ്റർ അനീഷ് കെ. ഉമ്മൻ,പാസ്റ്റർ റീജു തരകൻ, പാസ്റ്റർ റെജി സാം, ഓഡിറ്റർ: ജെയിൻ വി ജോൺ
ഫെല്ലോഷിപ്പിന്റെ ആത്മീയ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും സമൂഹത്തിൽ സേവന പ്രവർത്തനങ്ങൾ വിപുലീകരിക്കാനും പുതിയ നേതൃത്വം പ്രതിജ്ഞാബദ്ധരാണെന്ന് തിരഞ്ഞെടുക്കപെട്ടവർ അറിയിച്ചു.

Comments are closed.