Ultimate magazine theme for WordPress.

സുനിത വില്യംസും സഹയാത്രികനും മാർച്ച് പകുതിയോടെ ഭൂമിയിൽ മടങ്ങിയെത്തുമെന്ന് നാസ

കാലിഫോർണിയ : മാസങ്ങളായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും മാർച്ച് പകുതിയോടെ ഭൂമിയിൽ മടങ്ങിയെത്തുമെന്ന് നാസ. മാർച്ച് അവസാനമോ ഏപ്രിലിലോ മാത്രമായിരിക്കും ഇരുവരെയും തിരികെ കൊണ്ടുവരാനാവുകയെന്നായിരുന്നു നാസ നേരത്തെ കരുതിയിരുന്നത്.

2024 ജൂൺ മാസം മുതൽ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഉണ്ട്. ബോയിംഗിൻറെ സ്റ്റാർലൈനർ പേടകത്തിൽ കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ഇരുവരും ഐഎസ്എസിലേക്ക് യാത്ര തിരിച്ചത്. എന്നാൽ സ്റ്റാർലൈനറിൻറെ പ്രൊപൽഷൻ സംവിധാനത്തിലെ തകരാറും ഹീലിയും ചോർച്ചയും കാരണം എട്ട് ദിവസ ദൗത്യത്തിന് ശേഷം ഇരുവർക്കും നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് തിരികെ വരാനായില്ല.

Sharjah city AG

Comments are closed.