Ultimate magazine theme for WordPress.

ബൈബിൾ വായിച്ചതിന് തെരുവ് പ്രസംഗകനെ അറസ്റ്റ് ചെയ്തു

വാഷിങ്ടൺ : എൽജിബിടി പ്രൈഡ് ഇവന്റിന് സമീപമുള്ള ഒരു പാർക്കിൽ വച്ച് തന്റെ ബൈബിൾ ഉറക്കെ വായിച്ചതിന് \’പൊതു സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്നു\’ എന്നാരോപിച്ച് ഒരു തെരുവ് പ്രസംഗകനെ സിയാറ്റിൽ പോലീസ് അറസ്റ്റ് ചെയ്തു. സിയാറ്റിൽ പ്രഭാഷകൻ എന്ന് സ്വയം പരിചയപ്പെടുത്തുന്ന മാത്യു മെയ്നെക്കെ തന്റെ ബൈബിൾ വായിക്കുന്നതിനിടെ സിയാറ്റിൽ പോലീസ് ഉദ്യോഗസ്ഥർ വളയുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും വിരലടയാളം രേഖപ്പെടുത്തുകയും ആയിരുന്നു. ഒരു പ്രതിഷേധക്കാരൻ തന്റെ ബൈബിൾ പിടിച്ചുവാങ്ങി പേജുകൾ കീറിക്കളയുകയും അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തു, മറ്റു ചിലർ അദ്ദേഹത്തോട് ആക്രോശിച്ചു, കുറ്റകൃത്യങ്ങൾ നിറഞ്ഞ ഈ നഗരത്തിൽ നിയമവിരുദ്ധമായി ഇടപാടുകൾ നടക്കുന്നു, എന്നാൽ തെരുവിൽ ബൈബിൾ വായിച്ചതിനു ഒരു തെരുവ് പ്രസംഗകനെ അറസ്റ്റ് ചെയ്യാൻ 10 പോലീസ് ഉദ്യോഗസ്ഥരെയാണ് അവർ അയച്ചത്. കാരണം അത് ഇപ്പോൾ വളരെ ഭയാനകമായ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു.

Leave A Reply

Your email address will not be published.