മനാമ: ഐ.പി.സി. ബഹ്‌റൈൻ സഭയുടെ ആഭിമുഖ്യത്തിൽ സ്റ്റുവാർഡ്ഷിപ്പ് സെമിനാർ നടന്നു.
പാസ്റ്റർ ടൈറ്റസ് ജോൺസൺ (സീനിയർ പാസ്റ്റർ, ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച്, ബഹ്‌റൈൻ), പാസ്റ്റർ. വി.പി. ഫിലിപ്പ് (പ്രസിഡന്റ്, ഐ.പി.സി. ബഹ്‌റൈൻ ചർച്ച്) എന്നിവർ ക്ലാസുകൾ നയിച്ചു.
പാസ്റ്റർ ജെയ്സൺ കുഴിവിള, ഇവാ. മധുസൂദൻ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ഫിന്നി കാഞ്ഞങ്ങാട്, ബ്രദർ. സാം സജി എന്നിവർ ആശംസകൾ അറിയിച്ചു. ബ്രദർ ഷാജൻ മാത്യു സ്വാഗതവും ബ്രദർ സെൽവിൻ ലാസർ നന്ദിയും പ്രകാശിപ്പിച്ചു.
