Ultimate magazine theme for WordPress.

സ്വപ്നങ്ങൾ ബാക്കിവെച്ച് സ്‌റ്റെഫിൻ യാത്രയായി

പാമ്പാടി : പുതിയ വീടും കാറും എന്ന സ്വ‌പ്നം ബാക്കിവച്ചാണ് കോട്ടയം പാമ്പാടി സ്വദേശി സ്‌റ്റെഫിൻ സാബു ഏബ്രഹാം കുവൈത്തിൽ മരണത്തിനു കീഴടങ്ങിയത്‌. വാടക വീട്ടിൽനിന്നും മാറി സ്വന്തമായി ഒരു വീട്, അവിടെ സഹോദരങ്ങൾക്കും മാതാപിതാക്കൾക്കുമൊപ്പം ജീവിക്കണം അതായിരുന്നു സ്‌റ്റെഫിൻ്റെ ആഗ്രഹം. ആറുമാസം മുൻപ് നാട്ടിലെത്തിയപ്പോൾ വീടിൻ്റെ പണി തുടങ്ങി.

വീടിൻ്റെ പ്രതിഷ്‌ഠാ ചടങ്ങുകൾക്കായി കുവൈത്തിൽ തന്നെയുള്ള സഹോദരൻ ഫെബിനും ഇസ്രയേലിലുള്ള സഹോദരൻ കെവിനും, ‌സ്റ്റെഫിനൊപ്പം ഒന്നിച്ചു നാട്ടിലെത്താൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.ഐപിസി സഭയിലെ കീബോർഡിസ്‌റ്റ് ആയിരുന്ന സ്റ്റെഫിൻ സഭയുടെ പ്രവർത്തനങ്ങളിലെ നിറ സാന്നിധ്യവും, മികച്ച സംഘാടകനും ആയിരുന്നു. സ്‌റ്റെഫിൻ്റെ മൃതദേഹം ആദ്യം വാടകവീട്ടിലും പിന്നീട് പണിതീരാത്ത സ്വന്തം വീട്ടിലും എത്തിക്കും സംസ്കാരം പിന്നീട് ഒൻപതാം മൈലിലുള്ള സഭാ സെമിത്തേരിയിൽ നടത്തും.

2 Comments
  1. если бы вы были животным, то каким,
    тест каким животным вы бы были uquiz гороскоп водолея
    александр молитва невесты на никахе
    приснилось стейки рыбы цветная одежда во
    сне, увидеть себя во сне в новой
    одежде

  2. 52 ngg что означает к чему снится горение
    собственного дома почему снятся картины
    если мужа приворожила другая женщина признаки приворота король ада по знаку зодиака

Leave A Reply

Your email address will not be published.