Ultimate magazine theme for WordPress.

മടങ്ങിവരവിന് ഒരുങ്ങി സുനിത വില്യംസ്: ക്രൂ-10 വിക്ഷേപണം വിജയകരം

വാഷിംഗ്‌ടൺ : ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻ്ററിൽ നടത്തിയ സ്പേസ് എക്‌സിൻ്റെ ക്രൂ-10 വിക്ഷേപണം വിജയകരം. ഫാൽക്കൺ – 9 റോക്കറ്റിലാണ് ക്രൂ -10 വിക്ഷേപിച്ചത്. നാസയും സ്പേസ്എക്‌സും ചേർന്നാണ് വിക്ഷേപണത്തിന് നേതൃത്വം നൽകിയത്.

ഒമ്പത് മാസമായി രാജ്യാന്തര ബഹിരാകാശ -നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാനുള്ള ദൗത്യമാണ് വിജയകരമായി വിക്ഷേപിച്ചത്. കഴിഞ്ഞ വർഷം ജൂണിലാണ് സുനിതയും ബുച്ച് വിൽമോറും ഐ എസ് എസിൽ കുടുങ്ങിയത്. 14 പുതിയ ബഹിരാകാശ സഞ്ചാരികളും പേടകത്തിലുണ്ട്.

Sharjah city AG

Comments are closed.