കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജം 2023 – 2027 ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനം നവംബർ 7 നാളെ കുമ്പനാട് ഐപിസി ഹാളിൽ നടക്കും. പാസ്റ്റർ എബ്രഹാം ജോർജ് അധ്യക്ഷത വഹിക്കും. പാസ്റ്റർ കെ.സി തോമസ് ഉദ്ഘാടനം ചെയ്യും. മുഖ്യസന്ദേശം പാസ്റ്റർ ദാനിയേൽ കൊന്നതിൽകുന്നേൽ, പാസ്റ്റർ രാജു ആനിക്കാട് എന്നിവർ നൽകും. ജയിംസ് ജോർജ് വേങ്ങൂർ, പി.എം ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിക്കും. വുമൺസ് ഫെല്ലോഷിപ്പ് സ്റ്റേറ്റ് ക്വയർ ഗാനങ്ങൾ ആലപിക്കും. സഹോദരി സമാജം ഭാരവാഹികളായ ആനി ജോർജ്, ആലീസ് ജോൺ റിച്ചാർഡ്, ഗീതമ്മ സ്റ്റീഫൻ, ജയ്മോൾ രാജു, ലിസി വർഗീസ്, സൂസൻ ജോൺ, ജോയമ്മ ബേബി എന്നിവർ നേതൃത്വം നൽകും.

Comments are closed.