കടുണ: കടുണ സംസ്ഥാനത്തിലെ ഗ്രാമത്തില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 36 ക്രൈസ്തവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൈജീരിയയിലെ ക്രൈസ്തവ സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ. തട്ടിക്കൊണ്ടുപോകപ്പെട്ടവരേ കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭ്യമല്ല. ഗ്രാമത്തില്‍ പ്രവേശിച്ച തീവ്രവാദികള്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്തുകൊണ്ട് ക്രൈസ്തവരെ അവരുടെ വീടുകളില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം പിടിച്ചുകൊണ്ട് പോവുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ അടിയന്തിര മോചനവും, ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ക്കു അറുതിയും ആവശ്യപ്പെട്ടു ‘സിറ്റിസണ്‍ഗോ ആഫ്രിക്ക’ വഴി അധികൃതര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ പറയുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആയിരത്തോളം ക്രൈസ്തവര്‍ കൊല്ലുപ്പെട്ടതായി സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. നൈജീരിയയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ കൂട്ടക്കൊലകളില്‍ ആഗോള നേതാക്കളോ, ലോക സമൂഹമോ പ്രതികരിച്ചിട്ടില്ല.
ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ ഇത്രയധികം വര്‍ദ്ധിച്ചിട്ടും മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള നൈജീരിയന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും കൈകൊള്ളുന്നില്ലെന്നും സംഘടന ചൂണ്ടികാട്ടി.
Related Posts