അബുദാബി : മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ യുഎഇ നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി രാജ്യത്ത് റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
രാത്രിയിലും ശനിയാഴ്‌ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായി മാറുമെന്നും ചില ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും വ്യക്തമാക്കി. ഈർപ്പത്തിൻ്റെ അളവ് 15 മുതൽ 90 ശതമാനം വരെയാണ്. മണിക്കുറിൽ 30 കിലോമീറ്റർ വേഗത്തിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും.

Comments are closed.